മുംബൈ: ഐപിഎല്ലില്‍ മോശം ഫോമിന് വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മയെയും മുന്‍ നായകന് വിരാട് കോലിയേയും പിന്തുണച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
ഓസ്ട്രേലിയയില്‍ ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കേയാണ് ഇരുവരും ബാറ്റ് കൊണ്ട് കഷ്ടപ്പെടുന്നത് എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം.
എന്നാല്‍ ലോകകപ്പിന് മുമ്പ് രോഹിത്തും കോലിയും ഏറ്റവും മികച്ച ഫോമിലേക്ക് മടങ്ങിയെത്തും എന്നാണ് ദാദയുടെ പ്രതീക്ഷ.
‘രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടേയും ഫോമിനെ കുറിച്ച് എനിക്ക് യാതൊരു ആശങ്കയുമില്ല. ഇരുവരും വളരെ മികച്ച താരങ്ങളാണ്. വമ്പന്‍ താരങ്ങളാണ്.
ടി20 ലോകകപ്പ് ഏറെ അകലെയാണ്, ടൂര്‍ണമെന്റിന് മുമ്പ് ഇരുവരും മികച്ച ഫോമിലെത്തുമെന്ന് എനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ട്’ എന്നും ബിസിസിഐ പ്രസിഡന്റ് മിഡ് ഡേയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക