ഇനി മുതൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഏതാണെന്ന് ചോദിച്ചാൽ ആപ്പിൾ എന്ന് മറുപടി പറയരുത്. ആ ഉത്തരം തെറ്റിപ്പോകും. ലോകത്തെ മൂല്യമേറിയ കമ്പനികളുടെ പട്ടികയിൽ നിന്ന് ആപ്പിളിനെ പിന്നിലാക്കിയിരിക്കുകയാണ് ഇപ്പോൾ മറ്റൊരു കമ്പനി.
വിപണിയിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ഫോണ്‍ മോട്ടോറോള എഡ്ജ് 30 ഇന്ത്യന്‍ വിപണിയില്‍
അമേരിക്കയിൽ നിന്ന് പുറത്തുള്ളൊരു കമ്പനിയാണിത്. സൗദി അരാംകോയാണ് അമേരിക്കൻ ടെക് ഭീമനെ പിന്തള്ളി മുന്നേറിയിരിക്കുന്നത്.
എസ്ബിഐ ഗൂഗിൾ പേ മാതൃകയിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നു
ക്രൂഡോയിൽ ഉത്പാദന കമ്പനിയാണ് സൗദി അരാംകോ. ഇനി മുതൽ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനി സൗദി അരാംകോ ആയിരിക്കും. ഉക്രൈൻ- റഷ്യ യുദ്ധമുണ്ടായ സാഹചര്യത്തിൽ എണ്ണവില വലിയ രീതിയിൽ കുതിച്ചുയർന്നതാണ് സൗദി അരാംകോയ്ക്ക് ഗുണകരമായത്. അതേസമയം, കോവിഡ് സാഹചര്യവും യുദ്ധ പശ്ചാത്തലവും ആപ്പിളിന്റെ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
കെ റെയില്‍ സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം
മാത്രമല്ല, ചൈനയിൽ ഇപ്പോഴും കോവിഡ് പ്രതിസന്ധി തുടരുകയാണ്. ആപ്പിളിന്റെ വിപണിമൂല്യം അഞ്ച് ശതമാനം കുറഞ്ഞ് 2.37 ട്രില്യൺ ഡോളറിലെത്തിയിട്ടുണ്ട്. ചൈനയിലെ കോവിഡ് ലോക്ക്ഡൗൺ ആപ്പിളിന്റെ സപ്ലെ ചെയിനിനെ ബാധിച്ചതും അവർക്ക് തിരിച്ചടി ആയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക