ഇവി നിർമ്മാതാക്കളായ ഒഡീസ് രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ രാജ്യത്ത് അവതരിപ്പിച്ചു.
പുതിയ ഒഡീസ് V2, V2+ ഇലക്ട്രിക് സ്കൂട്ടറുകൾ 75,000 രൂപ എക്സ്ഷോറൂം പ്രാരംഭ വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സ്കൂട്ടറുകളിൽ ഡ്യുവൽ വാട്ടർ റെസിസ്റ്റന്റ് ഐപി 67 സർട്ടിഫൈഡ് ബാറ്ററി പായ്ക്കുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഒരു ചാർജിന് 150 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യാൻ അവയ്ക്ക് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
5ജി ഉപകരണങ്ങളുടെ പരിശോധന വില്ലനായി; രാജ്യത്തിന്റെ 5ജിക്കായുള്ള കാത്തിരിപ്പ് നീണ്ടേക്കും
മൂന്ന് കളർ സ്കീമുകളിൽ കമ്പനി ഈ ഇലക്ട്രിക് സ്കൂട്ടറുകൾ വാഗ്ദാനം ചെയ്യുന്നു. ആന്റി-തെഫ്റ്റ് ലോക്ക്, പാസീവ് ബാറ്ററി കൂളിംഗ്, 12 ഇഞ്ച് ഫ്രണ്ട് ടയർ, എൽഇഡി ലൈറ്റുകൾ തുടങ്ങി നിരവധി സവിശേഷതകൾ ഇവയ്ക്ക് ലഭിക്കുന്നു.
പുതിയ V2, V2 പ്ലസ് എന്നിവ കൂടാതെ, Odysse യുടെ പോർട്ട്ഫോളിയോയിൽ മറ്റ് നാല് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുണ്ട്.
ഇ2 ഗോ, ഹാക്ക് പ്ലസ്, റേസര്‍, ഇവോക്വിസ് എന്നിവയാണവ. ഈ വർഷം രണ്ട് ഇലക്ട്രിക് വാഹനങ്ങൾ കൂടി പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.
ഒഡീസിന്റെ V2 & V2+ അവതരിപ്പിക്കുന്നത് ഞങ്ങൾക്ക് വലിയ അഭിമാനം നൽകുന്നുവെന്നും ഇന്ത്യ ക്ലീൻ മൊബിലിറ്റിയിലേക്ക് മാറുകയാണ് എന്നും ഒഡീസിയിലൂടെ ആളുകൾ എങ്ങനെ യാത്ര ചെയ്യുന്നു എന്നതിൽ ഒരു മാറ്റം കൊണ്ടുവരാൻ കമ്പനി ആഗ്രഹിക്കുന്നു എന്നും പുതിയ മോഡല്‍ പുറത്തിറക്കിക്കൊണ്ട് ഒഡീസിന്റെ സിഇഒ നെമിൻ വോറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക