കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ സിമന്റ് ബെഞ്ചിൽനിന്ന് അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങിയയാളെ മൂന്നു മണിക്കൂറിനുള്ളിൽ പിടികൂടി റെയിൽവേ പൊലീസ്.
മലപ്പുറം എടപ്പാൾ സ്വദേശി അബ്ദുൾ സലാം (56) ആണ് പിടിയിലായത്.
റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉദ്യോഗസ്ഥർക്കു ലഭിച്ച പരാതിയിൽ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക