തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷനുകൾ ഇനിയും വര്‍ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
വികസനം കുടിലുകളിലെത്തിച്ചത് പിണറായി സർക്കാരാണെന്നും റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങൾക്കും ക്ഷേമ പെൻഷനുകൾക്കും പിണറായി സര്‍ക്കാര്‍ ഊന്നൽ നൽകിയതായും കോടിയേരി അവകാശപ്പെട്ടു.
എതിര്‍പ്പ് ശക്തമായതോടെ കല്ലിടലിൽ നിന്നും പിന്നോട്ട് പോയെങ്കിലും കെ റെയിൽ പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സർക്കാരാണിതെന്നും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ ഓര്‍മ്മിപ്പിച്ച് കോടിയേരി സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക