നാരദ മുനിക്കായി വിശ്വാസികൾ സമർപ്പിച്ച ദിവസമാണ് നാരദ ജയന്തി. ഹിന്ദു കലണ്ടർ പ്രകാരം വൈശാഖ മാസത്തിലെ കൃഷ്ണ പ്രതിപാദ ദിവസമാണ് നാരദ ജയന്തി വരുന്നത്. ഈ വർഷം മെയ് 17ന് ചൊവാഴ്ചയാണ് നാരദ ജയന്തി.
നാരദ ജയന്തി ദിവസം വൃതം എടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
സൂര്യോദയത്തിനു മുമ്പ് എഴുന്നേറ്റ് കുളിക്കുക.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക.പൂക്കൾ, തുളസി ഇലകൾ, ചന്ദനം, ചന്ദനത്തിരി മുതലായ പൂജ സാമഗ്രികൾ ഒരുക്കി.
ചന്ദനം കുങ്കുമം എന്നിവ ഉപയോഗിച്ച് തിലകം തൊടുക, പൂക്കളും തുളസിയും അർപ്പിക്കുക. നാരദൻ വിഷ്ണു ഭക്തനായിരുന്നതിനാൽ വിഷ്ണു സഹസ്രനാമം ചൊല്ലി വിഷ്ണുവിനെ ആരാധിക്കുക.ആരതി ഉഴിഞ്ഞ് പൂജ അവസാനിപ്പിക്കാം.
ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും, അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും, കുടുംബ ജീവിതം സന്തോഷകരമാകും; മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം
ദിവസം മുഴുവൻ വ്രതം അനുഷ്ഠിക്കുന്ന ഭക്തർക്ക് പാലും പഴങ്ങളും കഴിക്കാം.ധാന്യങ്ങളോ പയറുവർഗങ്ങളോ പാടില്ല.
രാത്രി ഉറങ്ങരുത്. വിഷ്ണു മന്ത്രങ്ങൾ ചൊല്ലണം.മോശം വാക്കുകൾ പറയരുത്.
മദ്യം,മൽസ്യം,മാംസം കഴിക്കരുത്. ഈ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് കൂടുതൽ ഫലം ചെയ്യുമെന്നതിനാൽ ബ്രാഹ്മണർക്കും ദരിദ്രർക്കും വസ്ത്രം, ഭക്ഷണം, പണം തുടങ്ങിയവ ദാനം ചെയ്യുക.
ബദരി നാഥിൽ നാരദൻ ഉണ്ട് എന്നാണ് സങ്കൽപ്പം. ഇവിടെ അദ്ദേഹത്തിനായി പ്രത്യേക പൂജകളും ഉണ്ട്. അപവാദം പറയുന്നവരെയും രണ്ടുപേരെ തമ്മിൽ തല്ല് പിടിപ്പിക്കുന്ന വരെയും നമ്മൾ നാരദനെന്ന് വിളിക്കാറുണ്ട്.
യഥാർത്ഥത്തിൽ നടക്കേണ്ട കാര്യം ഉണ്ടാവാൻ വേണ്ട ഇടപെടലുകളാണ് അദ്ദേഹം എപ്പോഴും നടത്തിയിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക