മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സിജു വില്‍സണ്‍. മകളുടെ ജന്മദിനത്തില് സിജു വില്‍സണ്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത് .
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു. ഒരു അനുഗ്രഹമായി നീ വന്ന ഈ ദിവസം ജീവിതത്തെ കൂടുതല്‍ മനോഹരമായും അര്‍ഥപൂര്‍ണവുമാക്കി. നിന്നോടൊപ്പമുള്ള ഞങ്ങളുടെ ആദ്യ വർഷം ഏറ്റവും സവിശേഷമായ ഒന്നായിരുന്നു, അതിന്റെ ഓരോ നിമിഷവും ഞങ്ങൾ ഇഷ്ടപ്പെട്ടു.
നീ ഈ ലോകത്തിലേക്ക് വന്നതുമുതൽ, ഞങ്ങൾക്ക് അനന്തമായ സന്തോഷത്തിന്റെ നിമിഷങ്ങളും ഏറ്റവും മധുരമുള്ള ഓർമ്മകളും നൽകി. നിന്റെ വളര്‍ച്ചതന്നെ ഞങ്ങള്‍ക്ക് മനോഹരമായ ഒരു കാഴ്ചയാണ്. പ്രിയപ്പെട്ട രാജകുമാരി ഞങ്ങള്‍ എന്നും നിന്നെ സ്നേഹിക്കുന്നു. നിനക്ക് വേണ്ടി ഞങ്ങള്‍ എന്നുമുണ്ടാകും എന്നുമാണ് സിജു വില്‍സണ്‍ കുറിച്ചത്.
സിജു വില്‍സണ്‍ നായകനാകുന്ന ചിത്രമായി ‘വരയൻ’ ആണ് ഇനി റിലീസ് ചെയ്യാനുള്ളത്. ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക