കൊച്ചി: തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്ന് സിറോ മലബാർ സഭയുടെ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി. തെരഞ്ഞെടുപ്പില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുമില്ല.
തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. നിര്‍ദ്ദേശം നല്‍കില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.