രൂപയുടെ മൂല്യം വീണ്ടും ഇടിവിലേയ്ക്ക്. ഇപ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യമുള്ളത്. 14 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തേക്കാള്‍ ഇടിവാണിത്. ഡോളറിന് 77.69 നിലവാരത്തിലായിരുന്നു ഇന്നത്തെ തുടക്കം.
ഇവി നിർമ്മാതാക്കളായ ഒഡീസ് രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ രാജ്യത്ത് അവതരിപ്പിച്ചു
ഇപ്പോഴിതാ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപയുടെ മൂല്യമുള്ളത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടായ കുതിപ്പും രൂപയുടെ മൂല്യം ഇടിയുവാൻ കാരണമായിട്ടുണ്ട്. ഡോളർ കരുത്താർജ്ജിച്ചതും മറ്റൊരു കാരണമാണ്. യുഎസിലെ ട്രഷറി ആദായത്തില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. ഇതാണ് ഡോളറിന്റെ നേട്ടത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക