സംസ്ഥാനത്ത് പെൺകുട്ടികൾക്ക് കായിക പരിശീലനത്തിന് വനിതാ പരിശീലകരെ തന്നെ ഏർപ്പെടുത്തുവാൻ തീരുമാനിക്കുന്നു. ഇത് സംബന്ധിച്ചുള്ള മാർഗരേഖ പുറപ്പെടുവിക്കും. പെൺകുട്ടികൾക്കായി വനിതാ പരിശീലകരെ തന്നെ നിർബന്ധമാക്കുവാനാണ് തീരുമാനം.
5ജി ഉപകരണങ്ങളുടെ പരിശോധന വില്ലനായി; രാജ്യത്തിന്റെ 5ജിക്കായുള്ള കാത്തിരിപ്പ് നീണ്ടേക്കും
ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. പരിശീലകർ ഇല്ലാതെ വരുന്ന സാഹചര്യത്തിൽ അധ്യാപികയുടെ മേല്‍നോട്ടമുണ്ടാകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പരിശോധിക്കൂ, നിയന്ത്രിക്കൂ, ജീവിതം മുന്നോട്ടുകൊണ്ടുപോകൂ ; ഹൈപ്പർ ടെൻഷൻ ദിനം ഓർമ്മിപ്പിക്കുന്നത്
വനിതാ ജീവനക്കാരായിരിക്കണം പെണ്‍കുട്ടികള്‍ മാത്രമുള്ള സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പൂർണമായും നിയന്ത്രിക്കേണ്ടത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ പ്രതികളാകുകയോ പോലീസ് കുറ്റപത്രം സമർപ്പിക്കുകയോ ചെയ്യുന്ന പക്ഷം അത്തരത്തിലുള്ളവരെ ഇത്തരം സ്ഥാപനങ്ങളിൽ നിയമിക്കുവാൻ ഇട വരുത്തരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക