കറ്റാർവാഴ എപ്പോഴും ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്. മുഖസൗന്ദര്യത്തിനായാലും ശരീര സൗന്ദര്യത്തിനായാലുമെല്ലാം കറ്റാർവാഴ പ്രയോജനപ്പെടുന്നുണ്ട്. മുടി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നമ്മൾ അല്ലേ.. നീളൻ മുടി ആയാലും ചുരുണ്ട മുടി ആയാലും അത് മികച്ച രീതിയിൽ സംരക്ഷിക്കുവാൻ നമ്മൾ നോക്കാറുണ്ട്. മുടിയുടെ സംരക്ഷണത്തിനായി നമ്മൾ കറ്റാർവാഴയെ ഉപയോഗപ്പെടുത്താറുണ്ട്.
കണ്ണാണ് വലുത്.. കാക്കണം നിധി പോലെ..
മുടിയുടെ സംരക്ഷണത്തിന് ഉപയോഗപ്പെടുത്താവുന്ന ഏറ്റവും നല്ല ഒറ്റമൂലിയാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ പോലുള്ള സാധനങ്ങൾ ഷോപ്പുകളിൽ ലഭ്യമാകുന്നുണ്ടെങ്കിലും വീട്ടിൽ സുലഭമായി ഇന്ന് ലഭ്യമാകുന്ന കറ്റാർവാഴ തന്നെയാണ് ഏറ്റവും ഉചിതം. കറ്റാർവാഴയുടെ ജെൽ മുഖസൗന്ദര്യത്തിനും ഏറെ ഉപകാരപ്രദമാണ്. മുടിയുടെ സംരക്ഷണത്തിന് കറ്റാർവാഴയും കറിവേപ്പില, കഞ്ഞുണ്ണി, ചെമ്പരത്തി എന്നിവയെല്ലാം ചേർത്ത് എണ്ണ കാച്ചി തേയ്ക്കാറുണ്ട്.
ഹിലക്സ് ലൈഫ് സ്റ്റൈല് പിക്കപ്പ് ട്രക്ക് ഇന്ത്യയിൽ, ഡെലിവറിക്ക് തുടക്കമിട്ടു
മാത്രമല്ല, കറ്റാർവാഴയും ഉലുവയും കൂട്ടിച്ചേർത്ത് തലയിൽ തേച്ചാൽ മുടി കൊഴിച്ചിലും താരൻ പോലുള്ളവയും പാടെ ഒഴിവായി കിട്ടും. ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ്. ഇതിനായി ഉലുവ കുറച്ച് എടുത്ത് തലേ ദിവസം തന്നെ വെള്ളത്തിൽ കുതിർത്ത് വാക്കേണ്ടതുണ്ട്. പിന്നീട് ഇതിനൊപ്പം കറ്റാർവാഴയുടെ ജെൽ എടുത്ത് അരച്ച് മുടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ഓരോ ഇഴയും മാറ്റി നന്നായി തേച്ച് പിടിപ്പിക്കണം. ഒരു 10 , 20 മിനിട്ടിനു ശേഷം നന്നായി തല കഴുകുക.
ആപ്പിൾ സ്റ്റെപ് ബാക്ക്.. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി ഇനി ആപ്പിൾ അല്ല..!
ഇനി തലയിൽ ഉലുവ പൊടിയാകും എന്നൊന്നും കരുതി വിഷമിക്കേണ്ട. മുടി നന്നായി ഉണങ്ങിയതിനു ശേഷം നന്നായി ഒന്ന് കുടയുക. ഈ പൊടിയെല്ലാം പോകുകയും മുടി നല്ല മിനുസമുള്ളതായി കാണുവാനും സാധിക്കും. മുടിക്ക് ഏറ്റവും നല്ല സംരക്ഷണ പ്രയോഗമാണ് കറ്റാർവാഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക