മലയാളത്തിലെ മുന്‍നിര നടിമാരിലൊരാളാണ് റിമ കല്ലിങ്കല്‍. ഋതു എന്ന ശ്യാമ പ്രസാദ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.
പുറത്തിറങ്ങാനിരിക്കുന്ന ടോവിനോയുടെ നീല വെളിച്ചമാണ് എന്ന ചിത്രമാണ് റിമ നിര്‍മ്മിക്കുന്ന പുതിയ സിനിമ. സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് റിമ.
ഇതിലൂടെ താരം തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
താരത്തിന്റെ പുതിയ ഡ്രസ് ആണ് ചര്‍ച്ചയാകുന്നത്. ഇത് എന്ത് ഫാഷനാണ് എന്നാണ് താരത്തിനോട് ആരാധകര്‍ ചോദിക്കുന്നത്. മഴ ആയത് കൊണ്ട് ടാര്‍പ്പ അടിച്ചിട്ടതാണോയെന്നും ചിലര്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക