ചാന്‍സ് ചോദിച്ച് പല സംവിധായകരുടെ അടുത്ത് പോയിട്ടുണ്ടെന്നും പറ്റിയ കഥാപാത്രം വരുമ്പോള്‍ ഇവരെല്ലാം വിളിക്കുമെന്നും ആസിഫ് അലി. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് .
ചാന്‍സ് ചോദിച്ച് പല സംവിധായകരുടെ അടുത്ത് പോയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്തും പോയിട്ടുണ്ട്. ഒരുപാട് വര്‍ഷമായി അദ്ദേഹത്തോട് ചാന്‍സ് ചോദിക്കുന്നു. ചാന്‍സ് ചോദിക്കുകയാണെങ്കില്‍ പോലും, നമുക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് എന്ന് അവര്‍ക്കും തോന്നണമല്ലോ.
എനിക്ക് പറ്റിയ ഒരു കഥാപാത്രം വരുമ്പോള്‍ എന്നെ വിളിക്കും എന്ന ഒരു വാക്കുതന്നിട്ടുണ്ട്,’ ആസിഫ് അലി പറഞ്ഞു.വിനീത് ശ്രീനിവാസന്റെ ഹൃദയം സിനിമയിലെ പാട്ട് ഇറങ്ങിയ സമയത്ത്, അതിനോടുള്ള ആകര്‍ഷണം സഹിക്കാന്‍ കയ്യാതെ അവനെ ഞാന്‍ വിളിച്ചിരുന്നു.
എനിക്ക് ഒരു സിനിമ ചെയ്യണം, പ്ലീസ് എനിക്ക് ഒരു ലവ് സ്റ്റോറി ചെയ്യണം, എന്നെ സിനിമയിലേക്ക് വിളിക്കൂ, നമുക്ക് ഒരു സിനിമ ചെയ്യാടോ എന്നൊക്കെ വിനീതിനോട് പറഞ്ഞു ആസിഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക