ലോക ഹൈപ്പർടെൻഷൻ ദിനമാണ് ഇന്ന് . 113 കോടി ജനങ്ങൾ ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് രക്താതിമർദത്തിന്റെ പിടിയിലാണ്.
എട്ട് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ഇരിക്കുന്നതും ശാരീരിക അധ്വാനങ്ങള്‍ കുറയുന്നതും രക്തസമ്മര്‍ദം കൂട്ടും. കൊഴുപ്പേറിയ ഭക്ഷണവും പുകയില ഉപയോഗവും ഉറക്കമില്ലായ്മയും രക്തസമ്മര്‍ദം കൂട്ടുമെന്ന് വിദഗ്ദർ.
രക്താതിമര്‍ദം രക്തധമനികള്‍ക്ക് കേടുപാടുകള്‍ വരുത്തും.
ഇത് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഉപ്പിന്റെ അളവ് ദിവസേന അഞ്ചുഗ്രാമില്‍ താഴെയായിരിക്കണം. കൊഴുപ്പുള്ള ഭക്ഷണങ്ങളും നിയന്ത്രിക്കുക. ഹൃദയാഘാതം വൃക്കസ്തംഭനം പക്ഷാഘാതം കാഴ്ചക്കുറവ് അമിതവണ്ണം കുറയ്ക്കുക. ബോഡി മാസ് ഇന്‍ഡക്സ് 20-നും 25-നും ഇടയിലാകണം.
മദ്യപാനം, പുകവലി ഉപേക്ഷിക്കുക. രക്താതിമര്‍ദത്തിന്റെ പ്രത്യാഘാതങ്ങള്‍ പലപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുക. അപ്പോഴേക്കും ചികിത്സിക്കാവുന്ന ഘട്ടം കഴിഞ്ഞിട്ടുണ്ടാകും.
അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.വ്യായാമം ശീലമാക്കുക. കുറഞ്ഞത് 30 മിനിറ്റുവീതം ആഴ്ചയില്‍ അഞ്ചുദിവസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക