Home LATEST NEWS പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയത്തിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നാലിലൊന്ന് ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത രണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അവര്‍ പറഞ്ഞു.

ബി.പി.സി.എല്ലിന്റെ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) മുഴുവന്‍ ഓഹരിയായ 52.98 ശതമാനവും വിറ്റഴിക്കുന്നതിന് പകരം 20 മുതല്‍ 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.

വിറ്റഴിക്കലിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അതിന്റെ പ്രാരംഭഘട്ടത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.പി.സി.എല്ലിന്റെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. 8 മുതല്‍ 10 ബില്ല്യണ്‍ ഡോളറായിരുന്നു വില്‍പനയിലൂടെ നേടാന്‍ ഉദ്ദേശിച്ചരുന്നത്.

റഷ്യയിലെ ഭീമന്‍മാരായ റോസ്‌നെഫ്റ്റും സൗദിയിലെ എണ്ണഭീമന്‍മാരായ ആരാംകോയുമടക്കമുള്ളവര്‍ ലേലത്തിനെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവരൊന്നും ഇതില്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ വില്‍പന നടന്നിരുന്നില്ല.

Also Read :   യുക്രൈനിൽ റഷ്യൻ സംഗീതത്തിനും പുസ്തകങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി