വിശേഷങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇവ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മകളുടെ ജന്മദിനത്തില് സിജു വില്‍സണ്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സിജു വില്‍സണ്‍ കുറിപ്പ് പങ്കുവച്ച കുറിപ്പിങ്ങനെ:
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു. ഒരു അനുഗ്രഹമായി നീ വന്ന ഈ ദിവസം ജീവിതത്തെ കൂടുതല്‍ മനോഹരമായും അര്‍ഥപൂര്‍ണവുമാക്കി. നിന്നോടൊപ്പമുള്ള ഞങ്ങളുടെ ആദ്യ വര്‍ഷം ഏറ്റവും സവിശേഷമായ ഒന്നായിരുന്നു, അതിന്റെ ഓരോ നിമിഷവും ഞങ്ങള്‍ ഇഷ്ടപ്പെട്ടു.
നീ ഈ ലോകത്തിലേക്ക് വന്നതുമുതല്‍, ഞങ്ങള്‍ക്ക് അനന്തമായ സന്തോഷത്തിന്റെ നിമിഷങ്ങളും ഏറ്റവും മധുരമുള്ള ഓര്‍മ്മകളും നല്കി. നിന്റെ വളര്‍ച്ചതന്നെ ഞങ്ങള്‍ക്ക് മനോഹരമായ ഒരു കാഴ്ചയാണ്. പ്രിയപ്പെട്ട രാജകുമാരി ഞങ്ങള്‍ എന്നും നിന്നെ സ്നേഹിക്കുന്നു. നിനക്ക് വേണ്ടി ഞങ്ങള്‍ എന്നുമുണ്ടാകും എന്നുമാണ് സിജു വില്‍സണ്‍ കുറിച്ചത്.
അതേസമയം നിരവധി ചിത്രങ്ങളാണ് സിജു വില്‍സന്റെതായി റിലീസിന് കാത്തിരിക്കുന്നത്. വരയന്‍, പത്തൊന്‍പതാം നൂറ്റാണ്ട് എന്നീ സിനിമകളാണ് ഉടനെ റിലീസ് ചെയ്യാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക