പൃഥ്വിരാജ് നായകനായ ജന ഗണ മനയാണ് സുരാജ് വെഞ്ഞാറമൂടിൻറെതായി അവസാനം പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജിന്റെ കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള ഒരു പൊലീസ് വേഷമായിരുന്നു അത്. പുറത്തിറങ്ങാനിരിക്കുന്ന ഹെവന്‍ (Heaven) എന്ന ചിത്രത്തിലും പൊലീസ് യൂണിഫോമിലാണ് സുരാജ്. നവാഗതനായ ഉണ്ണി ഗോവിന്ദ്രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി.
അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്, ടി ആര് രഘുരാജ് എന്നിവരാണ് നിര്‍മ്മാണം. പി എസ് സുബ്രഹ്മണ്യന്, ഉണ്ണി ഗോവിന്ദ്രാജ് എന്നിവരുടേതാണ് രചന.
ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, വരികള്‍ അന്‍വര്‍ അലി, ഓഡിയോഗ്രഫി എം ആര് രാജാകൃഷ്ണന്, എഡിറ്റിംഗ് ടോബി ജോണ്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സംഘട്ടനം മാഫിയ ശശി, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍, പിആര്‍ഒ ശബരി. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക