ഇന്ന് മുതൽ പരശുറാം എക്സ്പ്രസ് സർവീസ് നടത്തുമെന്ന് റയിൽവേ. ഷൊർണൂർ-മംഗലാപുരം റൂട്ടിൽ ഭാഗികമായി സർവീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ട്രെയിനുകൾ റദ്ദാക്കിയത് വ്യാപകമായ പ്രതിഷേധത്തിനാണ് വഴിവച്ചിരുന്നത്.
വെറൈറ്റി പച്ചടി; ചക്കകൊണ്ട് പച്ചടി തയ്യാറാക്കാം
ചിങ്ങവനം-ഏറ്റുമാനൂർ ഭാഗത്ത് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയിരുന്നത്. ഈ മാസം 29 വരെയാണ് ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയത്.
ചെറുപയര്‍ മുളപ്പിച്ച് കഴിച്ചാല്‍ ഇരട്ടി പോഷകഗുണം
കോട്ടയം വഴിയുളള 21 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിക്കുകയായിരുന്നു. എന്നാൽ, പ്രതിഷേധത്തെ തുടർന്ന് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് മംഗലാപുരത്തിനും ഷൊർണൂരിനും ഇടയിൽ പരശുറാം ഭാഗികമായി സർവീസ് നടത്തുവാൻ റയിൽവേ തീരുമാനിക്കുകയായിരുന്നു.
രാവിലെ എഴുനേല്‍ക്കുമ്പോഴുളള തലവേദന; കാരണം എന്ത്?
പരശുരാമന് പുറമെ ജനശതാബ്ദിയും തിരുവനന്തപുരത്തേക്കുളള വേണാട് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. ശബരി എക്സ്പ്രസും പൂർണമായി റദ്ദാക്കിയിരുന്നെങ്കിലും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഷൊർണൂർ വരെ സർവീസ് നടത്തുമെന്ന് റെയിൽവെ അധികൃതർ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക