ഭാവന നായികയാകുന്ന ഹ്രസ്വ ചിത്രം ഒരുങ്ങുന്നു.മാധ്യമപ്രവര്‍ത്തകനായ എസ് എൻ രജീഷാണ് സംവിധായകൻ. എസ് എൻ രജീഷ് തന്നെയാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്’ദ സര്‍വൈവല്‍’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസറാണ് ഇപോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ഒരു സ്ത്രീപക്ഷ പ്രമേയവുമായിട്ടാണ് ചിത്രം എത്തുന്നത്. പഞ്ചിംഗ് പാഡില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്ന ഭാവനയുടെ ദൃശ്യമാണ് ടീസറിലുള്ളത്. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കണം എന്ന ആഹ്വാനമാണ് ചിത്രം നല്‍കുന്നത്. കൊച്ചിയാണ് ലൊക്കേഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക