ഇന്ദ്രന്‍സ് നായകനാകുന്ന വാമനന്റെ ടീസര്‍ പുറത്തുവിട്ട് സിനിമയുടെ അണിയറ പ്രവർത്തകർ . യൂട്യൂബ് ചാനലിലാണ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വന്നിരിക്കുന്നത്.
കാട് കയറി കിടക്കുന്ന ഒരു പഴയ പള്ളിയിലേക്ക് വരുന്ന ഇന്ദ്രന്‍സിനെയാണ് വീഡിയോയില്‍ കാണുന്നത്. അച്ഛാ എന്ന വിളിയും ചില ഭയപ്പെടുത്തുന്ന വിഷ്വല്‍സുമാണ് പിന്നാലെ വരുന്നത്.
നവാഗതനായ എ.ബി. ബിനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനന്. ഹൊറര്‍ സൈക്കോ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. അരുണ്‍ ശിവയാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക