മലയാള സിനിമ ഇപ്പോൾ ഫഹദെന്ന നടനെ തിരയുകയാണ്. മലയാള സിനിമയുടെ മുൻനിരയിൽ നിന്നിരുന്ന ഫഹദിപ്പോൾ എവിടെയാണെന്ന് അന്വഷിക്കുന്ന ആരാധകർക്കുള്ള മറുപടിയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഫഹദിപ്പോൾ തമിഴ് സിനിമാ ലോകത്ത് ചുവടുറപ്പിച്ചിരിക്കുകയാണ്.
2017-ൽ വേലൈക്കാരൻ എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് തമിഴ് സിനിമാ ലോകത്ത് എത്തുന്നത്. പിന്നീട് വിജയ് സേതുപതിക്കൊപ്പമെത്തിയ സൂപ്പർ ഡീലക്സ് വലിയ വിജയം സ്വന്തമാക്കി.
ഇതിനിടെ ഫഹദ് മറ്റൊരു പരീക്ഷണവും നടത്തി. അല്ലു അർജുന്റെ കരിയറിലെ തന്നെ മികച്ച ചിത്രമെന്നും കഥാപാത്രമെന്നും അടയാളപ്പെടുത്തുന്ന ചിത്രം പുഷ്പയിൽ വില്ലനായി അവതരിച്ച് തെലുങ്ക് സിനിമാ ലോകത്തും അദ്ദേഹം കഴിവ് തെളിയിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുക്കുന്നുണ്ട്.
ഇപ്പോഴിതാ വീണ്ടും പ്രതിനായക വേഷത്തിൽ എത്തുകയാണ് ഫഹദ്. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്.
ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികയായി എത്തുന്നത്. മാമന്നൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മാരി സെൽവരാജിന്റേതായതിനാൽ തന്നെ പ്രേക്ഷക പ്രതീക്ഷ ഏറെയാണ്. മാത്രമല്ല, ചിത്രത്തിനായി സംഗീതമൊരുക്കുന്നത് എ.ആർ. റഹ്മാൻ ആണ് എന്നതും പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക