റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ദിവസം ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലയച്ചു.
റിയാദിന് സമീപം ഹോത്ത സുദൈറിൽ മരിച്ച പാലക്കാട് ചേർപ്പുളശ്ശേരി കിളിയങ്ങൽ സ്വദേശി ഹസൈനാരുടെ (62) മൃതദേഹമാണ് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്.
സ്വദേശമായ പന്തൽകുന്നു ജുമാ മസ്ജിദിൽ ഖബറടക്കി. 30 വർഷത്തോളമായി ഹുത്ത സുദൈറിലും മറ്റും ബഖാല ജോലി ചെയ്തുവരികയായിരുന്നു. രാവിലെ ജോലിക്കിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. പിതാവ്: ഉണ്ണീൻ കുട്ടി (പരേതൻ), മാതാവ്: ഫാത്തിമ (പരേതൻ), ഭാര്യ: സൈഫുന്നീസ, മക്കൾ: ഷമാന, ഹന.
പ്രതികരിക്കാൻ ഇവിടെ എഴുതുക