കള്ളപ്പണക്കേസിൽ കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് അറസ്റ്റിലായത്. ഇ.ഡി.അറസ്റ്റ് ചെയ്ത ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. വ്യാജമായ കേസാണെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയസൂര്യയുടെ ജോൺ ലൂഥർ ജൂൺ രണ്ടിന് ഗൾഫിൽ റിലീസ് ചെയ്യും
മാത്രമല്ല, സത്യേന്ദറിന് എതിരായ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജെയിൻ തികഞ്ഞ രാജ്യ സ്നേഹിയാണെന്നും തല പോയാൽ പോലും സ്വന്തം രാജ്യത്തെ വഞ്ചിക്കുകയില്ലെന്നും അദ്ദേഹത്തിന് എതിരായ ആരോപണങ്ങൾ തെറ്റായവയാണെന്നും കെജ്രിവാൾ വ്യക്തമാക്കി. പൂര്‍ണമായും വ്യര്‍ഥമായ കേസാണെന്നും പ്രതിപക്ഷം പലതും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക