ടിക് ടോക് ഒരിക്കൽ ഒട്ടനവധി പേരുടെ പ്രിയപ്പെട്ട ആപ്പുകളിൽ ഒന്നായിരുന്നു. ടിക് ടോകിന് ഇന്ത്യയിൽ നിരോധനം വന്നതോടെ പലരും നിരാശയിലും ആയിരുന്നു. ദേശീയ സുരക്ഷാ പ്രശ്നം ഉന്നയിച്ചുകൊണ്ടായിരുന്നു രണ്ട് വർഷങ്ങൾക്ക് മുൻപ് ടിക് ടോക് ഉൾപ്പെടെ 58 ആപ്പുകൾക്ക് നിരോധനം വന്നത്.
കളിപ്പാട്ട വിപണി കീഴടക്കാൻ റിലയൻസും, പ്ലാസ്റ്റിക് ലെഗ്നോയ്ക്കൊപ്പം സംരംഭമാരംഭിക്കും
എന്നാൽ ഇപ്പോഴിതാ എല്ലാവർക്കുമായി സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുവാൻ ടിക് ടോക് ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ.
നല്ല മൊരിഞ്ഞ പനീര്‍ മസാല എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം
മാത്രമല്ല, ഇന്ത്യയിലേയ്ക്ക് ടിക് ടോക് കൊണ്ടുവരുന്നതിനൊപ്പം തങ്ങളുടെ മുൻ ജീവനക്കാരെ വീണ്ടും നിയമിക്കുവാനും ശ്രമം നടത്തുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. രണ്ടായിരത്തിലധികം ആളുകളായിരുന്നു കമ്പനിയ്ക്ക് കീഴിൽ നേരത്തെ ജോലി ചെയ്തിരുന്നത്. എന്നിരുന്നാലും ടിക് ടോക്കിന്റെ മദര്‍ കമ്പനിയായ ബൈറ്റ് ഡാൻസ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ശ്രമം നടക്കുന്നുവെന്നാണ് പുതിയതായി പുറത്തുവരുന്ന വാർത്തകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക