ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി അധിക സുരക്ഷ ഒരുക്കി വാട്ട്സ്ആപ്പ് . പുതിയ സെക്യൂരിറ്റി ലോഗിന്‍ സംവിധാനം വാട്ട്സ്ആപ്പ് അടുത്ത അപ്ഡേറ്റോടെ നടപ്പിലാക്കും എന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വാട്ട്സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകള്‍ ചെറുക്കാന്‍ കൂടിയാണ് പുതിയ സംവിധാനം എന്നാണ് വിവരം.
വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉടന്‍ ലഭ്യമാക്കില്ല.
ഫീച്ചർ ബീറ്റാ ടെസ്റ്റർമാർക്ക് റിലീസ് ചെയ്യുന്പോള്‍, മറ്റൊരു ഉപകരണത്തിൽ നിന്ന് ഉപയോക്താവിന്റെ വാട്ട്സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനുള്ള ഏതൊരു ശ്രമവും വാട്ട്സ്ആപ്പ് ഓണായിരിക്കുന്ന ഗാഡ്ജറ്റില്‍ നിന്നും നല്കുന്ന വെരിഫിക്കേഷൻ കോഡ് സ്ഥിരീകരണത്തിന് ശേഷമെ നടത്താന്‍ സാധിക്കൂ.
ഇപ്പോഴത്തെ 6 അക്ക കോഡ് ചിലപ്പോള്‍ ആര്‍ക്കെങ്കിലും പങ്കുവയ്ക്കുന്ന അവസ്ഥയില്‍ വാട്ട്സ്ആപ്പ് അക്കൗണ്ട് മറ്റൊരു ഗാഡ്ജറ്റില്‍ തുറക്കാം എന്ന അവസ്ഥയിലാണ് കമ്പനി ഇപ്പോൾ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. വാട്ട്സ്ആപ്പ് ബീറ്റ ടെസ്റ്ററുകളുടെ ഭാവി അപ്ഡേറ്റിനായി ടെക്സ്റ്റ് മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള കഴിവ് വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കും എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക