പത്തനംതിട്ടയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ നടത്തും. ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താൽ നടത്തുന്നത്. സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവിന് നേരെ ആരും തന്നെ പ്രതികരിച്ചില്ല.
ചെറുനാരങ്ങ ആറ് മാസം വരെ ഫ്രഷായി വയ്ക്കണോ?; ഈ ടിപ് ഒന്ന് പരീക്ഷിച്ച് നോക്കൂ
വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കാത്തതില്‍ പ്രതിഷേധം അറിയിച്ചുക്കൊണ്ടാണ് ഹർത്താൽ നടത്തുവാൻ തീരുമാനിച്ചത്. അരുവാപ്പുലം, ചിറ്റാര്‍ ,സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശ്ശേരിക്കര പഞ്ചായത്തുകളിലും വെച്ചുച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജിലും ഹർത്താൽ നടത്തും. വൈകുന്നേരം ആറ് മണിവരെയാണ് ഹർത്താൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക