ഉയർന്ന രക്തസമ്മർദ്ദം(high blood pressure) ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. സാധാരണ 35 വയസ്സിന് മുകളിലുള്ളവരിലാണ് ഉയർന്ന രക്തസമ്മർദ്ദം കണ്ട് വരുന്നത്. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇത് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, ധമനികളിലെ ക്ഷതം, മറ്റ് വിട്ടുമാറാത്ത അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇന്ത്യയിൽ എട്ട് പേരിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് 2017-ലെ ദേശീയ ആരോഗ്യ സർവേ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഹൈപ്പർടെൻഷൻ, അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഒരു പ്രധാന അപകട ഘടകമാണ്. പ്രത്യേകിച്ച് പ്രായമായവരിൽ.
രക്തസമ്മർദ്ദം എങ്ങനെ നിയന്ത്രിക്കാമെന്നതിനെ കുറിച്ച് മുംബൈയിലെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. നാരായൺ ഗഡ്കർ പറയുന്നു.
ഒന്ന്…
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. ഹൈപ്പർടെൻഷൻ ഉണ്ടാകുന്നത് ഒഴിവാക്കാൻ വ്യായാമം സഹായിക്കും.
രണ്ട്…
ഭാരം കുറയ്ക്കുക എന്നുള്ളതാണ് മറ്റൊന്ന്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ജീവിതശൈലി മാറ്റങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയ്ക്കൽ. അമിതവണ്ണമോ പൊണ്ണത്തടിയുള്ളവരോ ആണെങ്കിൽ പോലും ചെറിയ തോതിൽ ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
മൂന്ന്…
ഭക്ഷണത്തിലെ സോഡിയത്തിന്റെ ചെറിയ കുറവ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ രക്തസമ്മർദ്ദം 5 മുതൽ 6 mm Hg വരെ കുറയ്ക്കുകയും ചെയ്യും.
നാല്…
ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ രക്തസമ്മർദ്ദം 11 mm Hg വരെ കുറയ്ക്കും.
അഞ്ച്…
നിങ്ങൾ വലിക്കുന്ന ഓരോ സിഗരറ്റും നിങ്ങൾ പൂർത്തിയാക്കിയതിന് ശേഷം കുറച്ച് മിനിറ്റിനുള്ളിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. പുകവലി നിർത്തുന്നത് രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ആറ്…
വിട്ടുമാറാത്ത സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമായേക്കാം. അനാരോഗ്യകരമായ ഭക്ഷണശീലവും മദ്യപാനവും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക