എംഐ സ്മാർട്ട് ബാൻഡ് 6 ന്റെ വിലയിൽ 500 രൂപയുടെ കുറവ്. സ്മാർട്ട് ബാൻഡ് 5 ന് പിന്നാലെ ഓഗസ്റ്റിലാണ് പുതിയ ബാൻഡ് കമ്പനി അവതരിപ്പിച്ചത്.സ്മാർട്ട് ബാൻഡ് 5 നേക്കാൾ 50 ശതമാനം വലിപ്പമുള്ള അമോലൈഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്.
ഹൃദയമിടിപ്പ് നിരീക്ഷണം, സ്ലീപ്പ് ട്രാക്കിംഗ്, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ (SpO2) അളവ് എന്നിവ ഉൾപ്പെടെ വിവിധ ആരോഗ്യ നിരീക്ഷണ സവിശേഷതകൾ പുതിയ ഫിറ്റ്നസ് ട്രാക്കറിലും സജ്ജീകരിച്ചിരിക്കുന്നു. ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ മോഡൽ.
കമ്പനിയുടെ ലിസ്റ്റിങിലെ ഏറ്റവും പുതിയ വിലവിവരപ്രകാരം 2,999 രൂപയാണ് പുതിയ ബാൻഡിന് ഈടാക്കുന്നത്. ടെലികോം ടാക്കാണ് ബാൻഡിന്റെ വിലയിലെ വ്യത്യാസം ആദ്യം റിപ്പോർട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക