ജനപ്രീയ സ്മാർട്ട്ഫോണിന് പുതിയ പതിപ്പ് . സ്റ്റൈലും പെർഫോമൻസും കിടിലൻ പ്രൈസ് റേഞ്ചും ചേരുന്ന ഓപ്പോ കെ10 5ജി അവതരിച്ചു. 5ജി ആണ് ഓപ്പോ കെ10 5ജി ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.
ഈ സെഗ്മെന്റിലെ മത്സരം കടുപ്പിക്കുന്ന 17,499 രൂപയ്ക്ക് ആണ് ഫോൺ വരുന്നത്. ഫ്ലിപ്കാർട്ട്, ഓപ്പോ ഓൺലൈൻ സ്റ്റോർ, കൂടാതെ എല്ലാ പ്രധാനപ്പെട്ട റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ഓപ്പോ കെ10 5ജി ജൂൺ 15-ന് എത്തും.
ഒതുക്കമുള്ള ഡിസൈൻ, അൾട്രാ-സ്ലിം ആയ ഒരു സ്മാർട്ട്ഫോൺ ആണ് നിങ്ങളുടെ പോക്കറ്റിന് സമ്മാനിക്കുന്നത്. നേർത്ത ഡിസൈൻ ഫോൺ എളുപ്പം കയ്യിലൊതുങ്ങാൻ സഹായിക്കുന്നു.
വളരെ കോംപാക്റ്റ് ആയ സ്ട്രെയ്റ്റ് ബോർഡർ മിഡിൽ ഫ്രെയിം ആണ് ഓപ്പോ ഈ ഫോണിൽ ഉപയോഗിക്കുന്നത്. ആരും നോക്കിപ്പോകുന്ന തിളക്കവും ഒതുക്കവും ഒറ്റയടിക്ക് നിങ്ങൾക്ക് തിരിച്ചറിയാം.
ഏറ്റവും അടുത്ത എതിരാളിയുടെ ഡിസൈനുമായി താരതമ്യം ചെയ്താലോ, ഓപ്പോ കെ10 5ജി വെറും 7.99 മില്ലീമീറ്റർ മാത്രമേ കനമുള്ളൂ. ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് മാത്രം ഓപ്പോ നൽകിയിരുന്ന ഓപ്പോ ഗ്ലോ ഡിസൈൻ ടെക്നോളജിയാണ് ഫോണിനെ സുന്ദരമാക്കുന്നത്.
ഈ സാങ്കേതികവിദ്യ ഫോണിന് തിളക്കമുള്ള ഫിനിഷ് തരുന്നു, ഒപ്പം ഫോണിന്റെ ബാക്ക് പാനലിന് പോറലും ഉരസലും ഏൽക്കാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
മിനുസമുള്ള സ്ട്രെയ്റ്റ് എഡ്ജ് എന്ന് വിശേഷിപ്പിക്കാവുന്ന ഡിസൈനാണ് ഓപ്പോ കെ10 5ജി-ക്കുള്ളത്. ദിവസേനയുള്ള ഫോൺ ഉപയോഗത്തിന് ഇണങ്ങുന്ന ഈ സ്റ്റൈൽ ഫോണിന്റെ അഴകും കൂട്ടുന്നു.
അത് മാത്രമല്ല, 5000 mAh ബാറ്ററി പവറുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും നേർത്ത ഫോണുമാണ് ഓപ്പോ കെ10 5ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക