ഫോർഡ് വാഹനങ്ങളിൽ ട്രാൻസ്മിഷൻ പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇത് പരിഹരിക്കാൻ കമ്പനി 29 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് ഈ വാഹനങ്ങൾ തിരിച്ചുവിളിച്ചത്.
2013 നും 2019 നും ഇടയിൽ നിർമ്മിച്ച എസ്കേപ്പ്, 2013 നും 2018 നും ഇടയിൽ നിർമ്മിച്ച സി-മാക്സ്, 2013 നും 2016 നും ഇടയിൽ നിർമ്മിച്ച ഫ്യൂഷൻ, 2013 നും 2021 നും ഇടയിൽ നിർമ്മിച്ച ട്രാൻസിറ്റ് കണക്റ്റ്, 2015 നും 2018 നും ഇടയിൽ നിർമ്മിച്ച എഡ്ജ് വാഹനങ്ങൾ എന്നിവ തിരിച്ചുവിളിച്ചതില്‍ ഉൾപ്പെടുന്നു.
ഷിഫ്റ്റർ കേബിളിനെ ട്രാൻസ്മിഷനുമായി ബന്ധിപ്പിക്കുന്ന ബുഷിംഗ് കേടാകുകയോ വേർപെടുത്തുകയോ ചെയ്തേക്കാമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ഇതുവഴി വാഹനം ഗിയറിലേക്ക് മാറുന്നത് തടയാനാകും.
ഈ പ്രശ്നം മൂലം ഇതുവരെ നാല് അപകട റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് ഫോർഡ് പറഞ്ഞു. ഇതുകൂടാതെ, ഈ പ്രശ്നവുമായി ബന്ധപ്പെട്ട് 1,630 വാറന്റി റിപ്പോർട്ടുകളും 233 പരാതികളും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക