വ്യക്തിജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിക്കാര്‍ക്കും ഓരോ ഭാവിഫലങ്ങളാണ് ഉള്ളത്. മിഥുനം രാശിക്കാര്‍ക്ക് പുതിയ സംരംഭം തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്.
ചിങ്ങം രാശിക്കാര്‍ക്ക് തീര്‍ത്ഥയാത്രയ്ക്ക് യോഗം കാണുമ്പോള്‍ കര്‍ക്കിടകം രാശിക്കാരുടെ കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും.
മേടം മുതല്‍ മീനം വരെ രാശിക്കാരുടെ ഇന്നത്തെ ദിവസഫലം അറിയാന്‍ വായിക്കുക.
മേടം
ബന്ധുക്കളെ സന്ദർശിക്കും. ഔദ്യോഗികരംഗത്ത് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.യാത്രകൾ ഗുണകരമാകും.സാമ്പത്തിക നില മെച്ചപ്പെടും.
ഇടവം
കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും.അയൽക്കാരുമായി തർക്കങ്ങളു ണ്ടാവാൻ ഇടയുണ്ട്. പ്രാർത്ഥനകൾ മുടങ്ങാ തെ നടത്തുക. സാമ്പത്തിക നില ഭദ്രമാണ്.
മിഥുനം
പുതിയ സംരംഭം തുടങ്ങാൻ അനുകൂലമായ ദിവസമാണ്.വരുമാനം വർദ്ധിക്കും.പരീക്ഷയി ൽ ഉന്നത വിജയം നേടും.സാഹിത്യരംഗത്ത് ശോഭിക്കാൻ സാധിക്കും.
കർക്കടകം
കുടുംബത്തിൽ സമാധാനവും ഐശ്വര്യവുമുണ്ടാകും. സാഹിത്യകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും.എല്ലാ കാര്യങ്ങളിലും ഉന്മേഷ ത്തോടെ പൂർത്തിയാക്കും.പഴയ ഒരു സുഹൃത്തിനെ കണ്ടു മുട്ടും.
ചിങ്ങം
തീർത്ഥയാത്ര ചെയ്യാനുള്ള യോഗമുണ്ട്. സഹ പ്രവർത്തകരുടെ പ്രശംസ നേടും.ഈശ്വരാധീനം കുറഞ്ഞ സമയമാണ്. മരുന്നുകൾ കഴിക്കേണ്ടി വരാം.
കന്നി
കൂടുതൽ പണം ആഡംബരങ്ങൾക്കായി മുടക്കും.പുതിയ വാഹനം സ്വന്തമാക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. രോഗങ്ങൾ പിടിപെടും.
തുലാം
ഉല്ലാസയാത്രയിൽ പങ്ക് ചേരും.ഉപരി പഠനത്തിന് അനുകൂല സമയം.ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. കുടുംബജീവിതം സന്തോഷ പ്രദമായിരിക്കും.
വൃശ്ചികം
പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.വരുമാനം വർദ്ധിക്കും.പുതിയ അവസരങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.എതിരാളികളെ നിഷ് പ്രഭരാക്കും.
ധനു
പ്രതീക്ഷിക്കുന്നപോലെ ചില കാര്യങ്ങൾ നടക്കും.വലിയ സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർത്ഥകൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.ഭാഗ്യമുളള ദിവസമാണിന്ന്.
മകരം
കർമ്മരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകും.ഭാഗ്യംകൊണ്ട് പലതും നേടും.വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും.സഹോദര സഹായം ലഭിക്കും.
കുംഭം
സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും .ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും .സാമ്പത്തിക നിലമെച്ചപ്പെടും. പൊ തുവേ ഗുണകരമായ ദിവസമാണിന്ന്.
മീനം
തീർത്ഥയാത്രയിൽ പങ്ക് ചേരും.തൊഴിൽ രംഗത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.പുതിയ പ്രണയ ബന്ധം ഉടലെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക