കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഇത്തവണ 99.26 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ ഇത് 99.47 ശതമാനമായിരുന്നു.
പപ്പടത്തില്‍ മായമുണ്ടോ? അറിയാനുള്ള എളുപ്പ വഴി ഇങ്ങനെ
സംസ്ഥാനത്ത് 4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പിആർഡി ചേംബറിൽ വച്ചാണ് മന്ത്രി വി.ശിവൻകുട്ടി പരീക്ഷ ഫലം പ്രഖ്യാപിച്ചത്.
അതേസമയം, എസ്എസ്എൽസി ഉത്തരകടലാസുകളുടെ പുൻമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് വേണ്ടിയുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാവുന്നതാണ്. 21 വരെ ഓൺലൈനായി അപേക്ഷ നൽകാം. ജൂലൈ മാസത്തിൽ സേ പരീക്ഷ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക