ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്ത് 5 ജി സേവനങ്ങൾ ഉടൻ നിലവിൽ വരുമെന്ന് ടെലികോം സെക്രട്ടറി കെ രാജരാമൻ . ലേലം ജൂലൈയിൽ പൂർത്തിയായാൽ ഓഗസ്റ്റ് മാസത്തോടെ സേവനങ്ങൾ ലഭ്യമായി തുടങ്ങും.
72 ഗിഗാഹെർട്സ് മുതലുള്ള സ്പെക്ട്രം ലേലം ജൂലൈ 26 മുതലാണ് നിശ്ചയിച്ചിരിക്കുന്നത്.
പൂർണമായ അർത്ഥത്തിൽ 5ജി സേവനങ്ങൾ 2023 മാർച്ച് മാസത്തോടെ ലഭ്യമാകുമെന്നാണ് നേരത്തെ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക