ഒരു വ്യക്തികളുടെയും ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഒരോ രാശിക്കാരുടെയും ഭാവിഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇന്നത്തെ ദിവസം മിഥുനക്കൂറുകാര്‍ക്ക് വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ഇടവക്കൂറുകാര്‍ സ്വയം വേണ്ടന്ന് വച്ച കാര്യങ്ങള്‍ നടത്തിയെടുക്കുന്നതിനായി വീണ്ടും പരിശ്രമിക്കും. മീനം മുതല്‍ മേടം വരെ ഇന്നത്തെ ദിവസഫലം അറിയാം.
മേടക്കൂര്
പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ അനുകൂലമായി മാറുന്ന ദിവസമാണിന്ന്. പ്രവർത്തനരംഗത്ത് ചില തര്‍ക്കങ്ങളും മറ്റും ഉണ്ടാവാനിടയുണ്ട്. ചെലവുകൾ വർദ്ധിക്കും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കാനും സാധ്യതയുണ്ട്.
ഇടവക്കൂര്
സ്വയം വേണ്ടെന്ന് വെച്ചിരുന്ന കാര്യങ്ങൾക്കായി വീണ്ടും പരിശ്രമിക്കും. അലസത വിട്ടുമാറും. കാർഷികകാര്യങ്ങൾക്കായി പണം ചെലവഴിക്കും. സുഹൃത്തിന്റെ സഹായം പ്രതീക്ഷിക്കാം.
മിഥുനക്കൂര്
വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ബിസിനസ് യാത്രകൾ വിജയകരമാകും. പണത്തിന്റെ കാര്യത്തിൽ വിഷമിക്കാൻ ഇല്ല. നിയമകാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും.
കർക്കിടകക്കൂര്
വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ ഇടയുണ്ട്. ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നതകൾക്ക് സാധ്യതയുണ്ട്.
ചിങ്ങക്കൂര്
വസ്തുസംബന്ധമായ ഇടപാടുകൾ മാറ്റിവയ്ക്കേണ്ടി വരും. അടുത്ത ഒരു സുഹൃത്തുമായി അഭിപ്രായഭിന്നത ഉണ്ടാകാൻ ഇടയുണ്ട്. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. ബിസിനസ് കാര്യങ്ങളിൽ മന്ദത അനുഭവിക്കും.
കന്നിക്കൂര്
കൂടുതൽ ധൈര്യത്തോടെ പല കാര്യങ്ങളിലും ഇറങ്ങി പ്രവർത്തിക്കും. ബിസിനസ്സിൽ നിന്നുള്ള ലാഭം വർദ്ധിക്കും. മകളുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരും.
തുലാക്കൂര്
സാമ്പത്തികനില ഭദ്രമായിരിക്കും. മനക്ലേശം ഉണ്ടാവാൻ ഇടയുണ്ട്. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. ചിലർക്ക് അന്യനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കാം. അദ്ധ്യാപകർക്ക് അലച്ചിലുകൾ വർദ്ധിക്കും.
വൃശ്ചികക്കൂര്
നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്കും എഞ്ചിനീയർമാർക്കും എല്ലാം ഇന്ന് ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും. മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കും. കാർഷിക ആദായം വർദ്ധിക്കും.
ധനുക്കൂര്
വാക്കുതർക്കങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുക. തീർത്ഥയാത്രയിൽ പങ്കെടുക്കാൻ തീരുമാനിക്കും. വീട് മോടി പിടിപ്പിക്കും. ധനസ്ഥിതി മെച്ചപ്പെടുകയും ചെയ്യും.
മകരക്കൂര്
കായികമേഖലയിൽ മികവ് തെളിയിക്കാൻ കഴിയും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കാൻ കഴിയും.
കുംഭക്കൂര്
ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. പുതിയ ചില കരാറുകളിൽ ഒപ്പുവെയ്ക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര ചെയ്യാനും സാധ്യതയുണ്ട്. ചെറിയ ചെറിയ അസുഖങ്ങൾ ശല്യം ചെയ്യാം.
മീനക്കൂര്
ചിലവുകൾ അധികമാകും. എതിരാളികളെ നിഷ്പ്രഭമാക്കാൻ കഴിയും. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. വീട് വിൽക്കാൻ ശ്രമിക്കുന്നവർക്ക് അത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക