ഓരോ വ്യക്തികള്‍ക്കും ഓരോ ജാതകമാണുള്ളത്. ഓരോ രാശിക്കാരുടെയും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ തരക്കേടില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. തുലാം രാശിക്കാര്‍ നന്നായി സംസാരിച്ച് കാര്യങ്ങള്‍ നേടിയെടുക്കും. മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം അറിയാം.
മേടം
പ്രതീക്ഷിച്ചിരുന്ന പലതും നടക്കുന്ന ദിവസമാണിന്ന്. കമിതാക്കളുടെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്. പുതിയ ബിസിനസുകൾ ആരംഭിക്കാൻ കഴിയും. സാമ്പത്തികനില ഭദ്രമാണ്.
ഇടവം
കുടുംബജീവിതം സന്തോഷകരമായിരിക്കും. പുതിയ വാഹനം വാങ്ങാനും സാധ്യതയുണ്ട്. യാത്രകൾ ഗുണകരമായി തീരും. ചിലർ വീട് പുതുക്കി പണിയാൻ തീരുമാനിക്കും.
മിഥുനം
വീട്ടിൽ നിന്ന് ഉൾപ്പെടെ എതിർപ്പുകൾ ഉണ്ടാവാം. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ദൈവാധീനം കൊണ്ട് എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാൻ സാധിക്കും.
കർക്കടകം
പ്രതീക്ഷിക്കാത്ത ഇടത്തുനിന്ന് പോലും സഹായങ്ങൾ ലഭിക്കുന്ന ദിവസമാണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ബന്ധുക്കളെ സന്ദർശിക്കാൻ സാധ്യത ഉണ്ട്. യാത്രകൾ ഗുണകരമായിരിക്കും .
ചിങ്ങം
തരക്കേടില്ലാതെ കാര്യങ്ങൾ മുന്നോട്ടു പോകുന്ന ദിവസമാണിന്ന്. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പരിചയമില്ലാത്തവരുമായുള്ള ഇടപാടുകൾ ഒഴിവാക്കുക. ദീർഘയാത്രകൾ ഗുണകരമാകും.
കന്നി
പണിയെടുത്ത് നേടിയ പണം അധികമായി ചെലവാകുന്ന ദിവസമാണിന്ന്. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുണ്ട്. എതിരാളികളെ കരുതിയിരിക്കുക.
തുലാം
നന്നായി സംസാരിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. ധനസ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.
വൃശ്ചികം
ഏറെ കാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും. ആഗ്രഹിച്ച മറുപടി കമിതാവിൽ നിന്നും ലഭിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. പൊതുവേ ഗുണകരമായ ദിവസമാണ്.
ധനു
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഭാഗ്യം കൊണ്ട് നേട്ടങ്ങളുണ്ടാകും. ഏറെ ദിവസമായി പരിശ്രമിക്കുന്ന ചില കാര്യങ്ങളും ഇന്ന് നടക്കും. ആത്മീയ കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും.
മകരം
പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷി ക്കാം. വരുമാനം വർദ്ധിക്കും. ചില കാര്യങ്ങൾ ഭാഗ്യം കൊണ്ട് സാധിക്കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാനും യോഗമുണ്ട്.
കുംഭം
പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ചിലർക്ക് പുതിയ ബിസിനസ് തുടങ്ങാനുള്ള യോഗവും കാണുന്നുണ്ട്. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.
മീനം
വിചാരിക്കാത്ത പല തടസ്സങ്ങളും ഇന്ന് നേരിടേണ്ടിവരും. രോഗബാധകൾക്കും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല. സാമ്പത്തിക ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക