അനധികൃത പാർകിങ് ധാരാളം നാം ദിനംപ്രതി കാണാറുണ്ട് അല്ലേ..? ഇനി മുതൽ അനധികൃത പാർക്കിങ് ശ്രദ്ധയിൽ പെടുന്ന പക്ഷം അതിന്റെ ഫോട്ടോ എടുത്ത് അയയ്ക്കുന്നവർക്ക് പ്രതിഫലം ലഭ്യമായേക്കും.
നിങ്ങൾ അമിത ലൈംഗികതയ്ക്ക് അടിമയാണോ? സ്വയം തിരിച്ചറിയാനുള്ള വഴികള്‍ ഇതാ
നിരത്തുകളിൽ ഇത്തരത്തിൽ നിയമലംഘനം നടത്തുന്നത് ഫോട്ടോ എടുത്ത് അധികൃതർക്ക് അയച്ചാൽ അവർക്ക് പ്രതിഫലം നൽകുന്ന തരത്തിൽ നിയമം പരിഷ്കരിക്കുവാൻ ആലോചിക്കുന്നതായി കേന്ദ്രം തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള വാഹന പാർക്കിങ്ങുകൾ വലിയ രീതിയിൽ ഗതാഗത തടസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഫോട്ടോ എടുത്ത് നൽകുന്നവർക്ക് അഞ്ഞൂറ് രൂപ പ്രതിഫലമായി നൽകുവാനാണ് ആലോചിക്കുന്നത്.
മത്സ്യ വിഭവങ്ങൾ പതിവാക്കിയാലുള്ള ഗുണങ്ങൾ അറിയാമോ
അതേസമയം, പിഴ തുക ആയിരം രൂപയാക്കി വർധിപ്പിക്കുകയാണെങ്കിൽ തീർച്ചയായും അഞ്ഞൂറ് രൂപ നിയമലംഘനം ചൂണ്ടികാണിക്കുന്നവർക്കുള്ള പ്രതിഫലമായി നൽകുവാൻ സാധിക്കും. പാർക്കിങ് പ്രശ്നങ്ങൾ പരിഹരിക്കുവാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക