സിഗരറ്റും ബീഡിയും വലിക്കുന്നവര്‍ ഉള്ളിലേയ്ക്ക് വലിക്കുന്ന പുകയില്‍ നിക്കോട്ടിന് മാത്രമല്ല ഉള്ളത്. എലി വിഷമായി ഉപയോഗിക്കുന്ന ആഴ്സനിക്കും ശവശരീരം അഴുകാതെ സൂക്ഷിക്കുന്ന ഫോര്‍മാല്‍ഡിഹൈഡും വരെ അടങ്ങിയിട്ടുണ്ട്.
അസറ്റിക് ആസിഡ്, ബ്യൂട്ടേന്, ഡിഡിടി- ലെഡ് സംയുക്തങ്ങള്‍ തുടങ്ങി നാലായിരത്തോളം വിഷാംശങ്ങളാണ് പുകയിലയിലുള്ളത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ മുതല്‍ കാന്‍സര്‍വരെയുള്ള രോഗങ്ങള്‍ പിടിപെടും.
ലോകത്ത് ഓരോ 6 സെക്കന്റിലും പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ഒരു മരണം നടക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
പുകയില ഉത്പന്നങ്ങളുടെ 70 ശതമാനം നിര്‍മ്മാണവും 70 ശതമാനം ഉപയോഗവും 70 ശതമാനം മരണങ്ങളും നടക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക