സർക്കാർ സ്കൂളുകളൂം ഓഫീസുകളും ശ്രീലങ്കയിൽ അടച്ചുപൂട്ടുവാൻ തീരുമാനം. രണ്ടാഴ്ചത്തേക്ക് ഇവ അടച്ചിടുവാനാണ് ഉത്തരവിട്ടിരിക്കുന്നത്. ശ്രീലങ്കൻ പൊതുഭരണ മന്ത്രാലയം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. .1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി എന്ന് തന്നെ പറയാം.
ഭക്ഷണ ശേഷം തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ദോഷം !
കഴിഞ്ഞ വർഷം അവസാനം മുതൽ തന്നെ ഭക്ഷണം, മരുന്നുകൾ, ഇന്ധനം എന്നിങ്ങനെയുള്ള ഒന്നിന്റെയും ഇറക്കുമതി നടത്തുന്നതിന് പണം നൽകുവാൻ സർക്കാരിന് സാധിച്ചിരുന്നില്ല.
ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഏലയ്ക്ക പരിഹാരമാകും; ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍.
തിങ്കളാഴ്ച മുതൽക്ക് തന്നെ എല്ലാ വകുപ്പുകളും പൊതു സ്ഥാപനങ്ങളും പ്രാദേശിക കൗൺസിലുകളും തങ്ങളുടെ പ്രവർത്തനം നിർത്തണമെന്ന് ഭരണ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. പെട്രോൾ, ഡീസൽ എന്നിവയുടെ രൂക്ഷമായ ക്ഷാമം കൂടി കണക്കിലെടുത്തുകൊണ്ടാണ് നടപടി. തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് സ്കൂളുകളും അവധി ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക