ഏറ്റവുമധികം ഉപയോക്താക്കളുള്ള ആപ്പ് ആയിരിക്കും ഒരുപക്ഷെ വാട്സാപ്പ്. അടുത്തിടെയായി നിരവധി തവണ വാട്സാപ്പ് അപ്ഡേഷൻ കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു അപ്ഡേഷൻ കൂടി കൊണ്ടുവന്നിരിക്കുകയാണ്. വോയിസ് കോളിലാണ് ഇത്തവണ പുതുമ കൊണ്ടുവന്നിരിക്കുന്നത്.
വാട്സാപ്പ് കോളിൽ സജീവമായി നിൽക്കുമ്പോൾ തന്നെ മറ്റുള്ളവർക്ക് മെസേജുകൾ അയക്കുവാനും മറ്റുള്ളവരെ മ്യൂട്ടാക്കുവാനും സാധിക്കും. നേരത്തെ വാട്സാപ്പ് ഗ്രൂപ്പ് കോളിൽ എട്ട് പേർക്ക് പങ്കെടുക്കാമെന്നത് ഇപ്പോഴിതാ 32 പേർക്ക് പങ്കെടുക്കാമെന്ന രീതിയിൽ ആക്കി കഴിഞ്ഞു. ആൻഡ്രോയിഡിലും ഐഒഎസിലുമാണ് ഗ്രൂപ്പ് വോയ്സ് കോൾ വാട്സാപ്പ് ഇപ്പോൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
ഭക്ഷണ ശേഷം തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ദോഷം !
അതേസമയം, ഗ്രൂപ്പ് കോളിനിടെ മറ്റൊരാളെ മ്യൂട്ട് ആക്കിയാൽ അയാൾക്ക് അൺമ്യൂട്ട് ബട്ടൺ അമർത്തി ഏത് സമയത്തും സ്വയം അൺമ്യൂട്ട് ചെയ്യുവാനും അവസരം നൽകുന്നുണ്ട്. മാത്രമല്ല, കൂടുതൽ ആളുകളെ കോളിലേയ്ക്ക് പങ്കെടുപ്പിക്കുമ്പോൾ അവർക്ക് നോട്ടിഫിക്കേഷൻ ചെല്ലുന്നതിനുള്ള സംവിധാനവും വാട്സാപ്പ് ഒരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക