വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിക്കാരുടെയും ഭാവിഫലം വ്യത്യസ്തമായിരിക്കും. ഇന്നത്തെ ദിവസം മിഥുനം രാശിക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ മികച്ച വിജയം നേടും. ചിങ്ങം രാശിക്കാര്‍ക്ക് പല രീതിയില്‍ ഇന്ന് പണച്ചിലവ് വന്നു ചേരും. മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം അറിയാം.
മേടം
സുഹൃത്തുക്കളുമായി ഒത്തുകൂടും. ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. വരുമാനം വർദ്ധിക്കും. കുടുംബ ജീവിതം സന്തോഷകരമാകും.
ഇടവം
ദൈവാനുകൂല്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേ കം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നുകഴിയേണ്ടിവരാം. ഇത് ഗുണകരമാകും.
മിഥുനം
സാമ്പത്തിക നില മെച്ചപ്പെടും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ബന്ധുക്കളുമായുളള കലഹങ്ങളും തർക്കങ്ങളും പരിഹരിക്കും. യാത്രകൾ മാറ്റിവെക്കുക.
കര്‍ക്കിടകം
വരുമാനം വർദ്ധിക്കും. പുതിയ വാഹനം സ്വന്തമാക്കും. പല കാര്യങ്ങളും മന്ദഗതിയിൽ ആകും. പ്രാർത്ഥനകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക.
ചിങ്ങം
പല രീതിയിൽ പണച്ചെലവ് വന്നുചേരും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉ ണ്ടാകും. വസ്തു ഇടപാടുകൾ ലാഭകരമാകും. സ്വർണ്ണാഭരണങ്ങൾ സമ്പാദിക്കും.
കന്നി
മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാനിടയുണ്ട്. പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്.
തുലാം
ഭാഗ്യം ഉള്ള ദിവസമാണിന്ന്. വിവാഹ ജീവിതം ഊഷ്മളമാകും. ചെലവുകൾ നിയന്ത്രിക്കും. രാഷ്ട്രീ യപ്രവർത്തകർക്ക് ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവരും.
വൃശ്ചികം
ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം .
ധനു
പല തടസ്സവും മാറിക്കിട്ടുന്ന ദിവസമാണിന്ന്. എന്നാൽ കഠിനശ്രമത്തിലൂടെ അവയൊക്കെ തരണം ചെയ്യാൻ സാധിക്കും. പ്രാർത്ഥന മുടങ്ങാതെ നടത്തുക. തീർത്ഥയാത്ര നടത്താനിടയുണ്ട്.
മകരം
പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നടക്കും. ആരോഗ്യം തൃപ്തികരമാണ്. അനാവശ്യ ചിലവുകൾ അധികമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
കുംഭം
ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം വിജയകരമായി പൂർത്തിയാക്കും. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. വരുമാനം വർദ്ധിക്കും.
മീനം
വിചാരിക്കുന്ന പോലെ കാര്യങ്ങൾ ചെയ്തുതീർക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പഴയ ഒരു കടം വീട്ടാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക