തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പരീക്ഷാ ഫലം ജൂൺ 21-ന് പ്രഖ്യാപിക്കും. പിആർഡി ചേംബറില്‍ രാവിലെ 11 മണിയ്ക്കാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായും ഫലപ്രഖ്യാപനം നടത്തുക.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം.
പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ കഴിഞ്ഞ വർഷത്തെതിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക