റെഡ്മീ ബ്രാന്റിന് കീഴിലെ റെഡ്മീ നോട്ട് 10 എസിന്റെ വില വെട്ടിക്കുറച്ചു. മോഡലിന്റെ 6ജിബി റാം+64ജിബി സ്റ്റോറേജ് പതിപ്പിനും, 6ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പിനും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
6ജിബി റാം+64ജിബി പതിപ്പിന് വില 14,999 രൂപയാണ്. 6ജിബി റാം+128 ജിബി പതിപ്പിന് വില 15,999 രൂപയാണ്. ഇതില്‍ നിന്നും 2,000 രൂപ കുറവാണ് 6ജിബി റാം+64ജിബി പതിപ്പിന് വരുത്തിയിരിക്കുന്നത്.
ഇപ്പോള്‍ ലഭിക്കുന്നത് 12,999 രൂപയാണ്. അതേ സമയം 6ജിബി റാം+128 ജിബി പതിപ്പിന് 1,000 രൂപയാണ് വിലക്കുറവ്. അതിനാല്‍ ഈ ഫോണ്‍ 14,999 രൂപയ്ക്ക് ലഭിക്കും. ഈ വിലക്കുറവുകള്‍ ഫോണിന്റെ കമ്പനി വെബ് സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക