ജൂലൻ ഗോസ്വാമിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുമ്പോൾ ചിത്രത്തിൽ ജൂലനായി വേഷമിടുന്നത് നടി അനുഷ്ക ശർമയാണ്. ‘ഛക്ദ എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രോസിത് റോയ് ആണ്.
ബാഹുബലിയുടെ കോട്ട പൊളിച്ച് വിക്രം, 150 കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രം
ഒരിടവേളയ്ക്ക് ശേഷമാണ് അനുഷ്ക സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്. അനുഷ്ക തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
പരസ്പരം തോളില്‍ കൈയിട്ട് മോഹന്‍ലാലും പൃഥ്വിയും
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ജൂലൻ ഗോസ്വാമി ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ ആയിട്ടാണ് അറിയപ്പെടുന്നത്. ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്കാരം ജൂലൻ ഗോസ്വാമിയ്ക്ക് ലഭിച്ചിട്ടുണ്ട്. ജൂലൻ ഗോസ്വാമിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ അഭിഷേക് ബാനര്‍ജി ആണ് തിരക്കഥ നിർവഹിക്കുന്നത്.
ബാങ്ക് ലോണും, ഇ.എം.ഐയും ജീവിതത്തിൽ, ഇ.എം.ഐ 24 ന് തിയേറ്ററുകളിൽ
അതേസമയം മിതാലി രാജിന്റെ ജീവിതം സിനിമയായി അടുത്ത മാസം തിയേറ്ററുകളിൽ എത്തും. സബാഷ് മിതു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തപ്സിയാണ് മിഥാലിയായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക