സംസ്ഥാനത്ത് തുടർച്ചയായുള്ള ദിവസങ്ങളിലായി ശക്തമായ മഴയാണ് ഉണ്ടാകുന്നത്. മഴ തുടരുന്നതിനാൽ തന്നെ ഇന്നും ജില്ലകളിൽ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാഹുബലിയുടെ കോട്ട പൊളിച്ച് വിക്രം, 150 കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രം
ഈ മാസം 24 വരെയാണ് ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കുമെന്നാണ് സൂചന.
ജൂലൻ ഗോസ്വാമിയായി അനുഷ്ക ശർമ്മ, ‘ഛക്ദ എക്സ്‍പ്രസ്’ എത്തുന്നു
വെള്ളിയാഴ്ച വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 70 കി.മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതാണ് മുന്നറിയിപ്പുണ്ട്.