രാജ്യമെമ്പാടും നിരവധി ആരാധകരുണ്ടായ ചിത്രമായിരുന്നു ബാഹുബലി. വലിയ കളക്ഷനാണ് ചിത്രം വിവിധ ഭാഷകളിലായി സ്വന്തമാക്കിയിരുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്.
ബാങ്ക് ലോണും, ഇ.എം.ഐയും ജീവിതത്തിൽ, ഇ.എം.ഐ 24 ന് തിയേറ്ററുകളിൽ
ഇപ്പോഴിതാ മറ്റൊരു ചിത്രം ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയെ കടത്തി വെട്ടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കമൽഹാസന്റെ വലിയ തിരിച്ചു വരവായ ചിത്രം വിക്രം ഇപ്പോഴിതാ തിയേറ്ററുകൾ കീഴടക്കി മുന്നേറുകയാണ്.
തമിഴ്നാട്ടിൽ ഏതാണ്ട് 155 കോടിയാണ് ബാഹുബലി നേടിയത്. എന്നാലിപ്പോഴിതാ വിക്രം ഇപ്പോൾ തന്നെ 150 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. കേവലം പതിനാറ് ദിവസംകൊണ്ടാണ് വിക്രം ഈ ചരിത്രം തിരുത്തിയത്. തമിഴ്നാട്ടിൽ നിന്ന് ഏറ്റവുമധികം പണം വാരിയ സിനിമയെന്ന അംഗീകാരവും വിക്രം നേടിയിരിക്കുകയാണ്.
16നു മുകളിൽ പ്രായമുള്ള മുസ്ലിം പെൺകുട്ടിക്കു സ്വന്തം ഇഷ്ടാനുസരണം വിവാഹം കഴിക്കാം- ഹൈക്കോടതി
മാത്രമല്ല, 150 ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ തമിഴ് ചിത്രം എന്ന പട്ടവും വിക്രമിന് സ്വന്തം. കമൽഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക