സ്ത്രീകള്‍ സോയാബീന്‍ ശീലമാക്കുന്നതു മൂലം ആര്‍ത്തവ സംബന്ധമായ പ്രശ്ങ്ങള്‍ കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.കൂടാതെ സോയാബീന്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകള്‍ സ്ത്രീകളുടെ ശരീരഭാരം കൂടുന്നതിന് സഹായിക്കുമെന്നും ഗവേഷണത്തില്‍ കണ്ടെത്തി.
സോഡിയം അടങ്ങിയിട്ടുള്ള പാല്,സോയാബീന്‍ തുടങ്ങിയ ഭക്ഷണം ശീലമാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.
കൂടാതെ സ്ത്രീകളിലെ അണ്ഡാശയ ഹോര്‍മോണുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു.
സോഡിയം അടങ്ങിയ ഭക്ഷണം നല്കിയ എലികളില്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെട്ടതായും അണ്ഡാശയമില്ലാത്ത എലികളില്പ്പോലും ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക