വയനാട്: വയനാട്ടില്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിത്രമൂലയിലെ സിപിഎം മെമ്പർ ശശിധരൻ ആണ് മരിച്ചത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക