വിജയ് സേതുപതി ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. നിത്യാ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനംചെയ്യുന്നത്. വിജയ് സേതുപതി നായകാനായെത്തുന്ന ആദ്യ മലയാള ചിത്രമാണ് 19(1)(എ)
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകയായ ഇന്ദു വി.എസ് തന്നെയാണ്. ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം.വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്.
ഇത് രണ്ടാം തവണയാണ് വിജയ് സേതുപതി മലയാള സിനിമയില്‍ എത്തുന്നത്. മുന്‍പ് ജയറാം നായകനായി എത്തിയ മര്‍ക്കോണി മത്തായിയില്‍ വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക