കൊച്ചി: മാംസം മുറിക്കുന്ന യന്ത്രത്തിനുള്ളിൽ രണ്ട് കിലോയോളം സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ കേസിലെ മുഖ്യകണ്ണി സിനിമാനിർമാതാവ് സിറാജുദ്ദീനെന്ന് കസ്റ്റംസ്.
താൻ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആദ്യമായല്ല സ്വർണം കടത്തുന്നതെന്നും, മുമ്പും കടത്തിയിട്ടുണ്ടെന്നും കസ്റ്റംസിനോട് സിറാജുദ്ദീൻ തുറന്ന് സമ്മതിച്ചു.
ബലാത്സംഗക്കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിന് ദുബായിൽ ഒളിത്താവളം ഒരുക്കിയത് ഇയാളാണെന്ന് ആരോപണമുയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക