എല്ലാ അംഗങ്ങളും എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിന് വോട്ട് ചെയ്യണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആവശ്യപ്പെട്ടു. ദ്രൗപതി മുർമുവിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റർ ഇനി തിരുവനന്തപുരം വിമാനത്താവളത്തിലും
അത് മാത്രമല്ല, നിലവിൽ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് അനുകൂലമായി നിൽക്കുന്ന ജാർഖണ്ഡ് മുക്തി മോർച്ചയും ദ്രൗപതി മുർമുവിന് അനുകൂലമായി തന്നെ നിലപാട് മാറ്റിയേക്കും. സ്ഥാനാർഥി സ്ഥാനത്ത് നിന്ന് പിന്മാറില്ലെന്ന് യശ്വന്ത് സിൻഹ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.
രാത്രി വൈകി ഭക്ഷണം കഴിച്ചാൽ ശരീരഭാരം കൂടുമോ? അറിയാം വസ്തുതകൾ
അതേമയം, ജെഡിയുവിന്റെ കൂടി പിന്തുണ ഉറപ്പിച്ചതോടെ അനായാസമായ വിജയം ഉറപ്പു വരുത്തിയിരിക്കുകയാണ് എൻഡിഎ. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത നവീൻ പട്നായിക്, ഇക്കാര്യം തന്നോട് ചർച്ച ചെയ്തതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക